പുലരിയെ തേടി
രാവിൻ്റെ ഇരുളിൽ തിളങ്ങും മിന്നാമിനുങ്ങുകൾ
താരങ്ങളെന്നു കരുതി അലഞ്ഞു ഞാൻ ,
വൈകി ഞാൻ അറിയുവാൻ ഇരുളിന്റെ
കറുപ്പിൽ പുതഞ്ഞൊരാ നേരിനെ
അന്ധനാo പഥികനോടെന്നപോൽ
പൊറുക്കണം കാലമേ നീ,
ഇടവഴിയിൽ കാലിടറി
ഞാൻ ചെയ്തേതൊരു പിഴവുകളേയും
ഇന്നലെകൾ തന്നൊരു നേരിൻ്റെ വെളിച്ചത്തിൽ
തേടട്ടെ ഞാൻ നാളെയുടെ പുലരിയെ
ഇരുളിൽ മറയാതെ താണ്ടുവാനുണ്ടുനിയുമാ -
പുലരിയിലേക്കൊരു രാവിൻ്റെ ദൂരം.
വിരിയുവാൻ വസന്തവും കാത്തൊരായിരം
നിറമുള്ള സ്വപ്‌നങ്ങളുണ്ടവിടെ,
മെല്ലേ മറന്നു തുടങ്ങുമൊരു
പാട്ടിൻ്റെ ഈണവും
ഇരുളിൽ കൈവിട്ടു പോയൊരെൻ നിഴലുണ്ടവിടെ ,
ഞാൻ ഏറെകൊതിച്ചൊരാ സ്വാതന്ത്ര്യവും
തേടട്ടെ ഞാൻ നാളെയുടെ പുലരിയെ
ഇന്നലെകൾ തന്നൊരു നേരിൻ്റെ വെളിച്ചത്തിൽ
0 comments:
Post a Comment