ഞാൻ
പിറന്നതും വളർന്നതുമായ സാഹചര്യങ്ങളുടെയും ഇന്നലെ വരെ എടുത്ത തീരുമാനങ്ങളുടെയും തടയാൻ കഴിയാത്ത വിധിയുടെയും ആകെത്തുക.....
ഉയർച്ചകൾ താഴ്ചകൾ, തകർന്നു പോയ അനുഭവങ്ങൾ, ചെറിയ വിജയങ്ങൾ....
തെറ്റ്, ശെരി , ഇനിയും ശെരിയോ തെറ്റോ എന്നറിയാത്ത തിരഞ്ഞെടുത്ത വഴികൾ....
ചേരുവകൾ പലതാണ്...
ഇഷ്ടപ്പെടുവാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു രുചികൂട്ടു...
മാറുവാൻ പുതിയ ചേരുവകൾ വേണം. ഇന്നലെ വരെ ചേർന്ന ചേരുവകൾ അറിയണം... പഴിക്കാതെ പതറാതെ മുന്നോട്ടു പോകണം.... ഒരുനാൾ മധുരമായി മാറുന്നത് വരെ....
തനിയെ അതിനാകുമോയെന്നറിയില്ല വിധിയുടെ കനിവുണ്ടോയെന്നും...
ഈ വളവിനും അപ്പുറമെന്ത് എന്നറിയാത്ത ജീവിതയാത്രയിൽ, ഞാൻ എന്നതിനു പുതിയ നിർവചനം തേടി ഇനിയും തുടരാം....
0 comments:
Post a Comment